സൈനിക വാഹനത്തില്‍ പൊട്ടിത്തെറി ; 4 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം - army news updates
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/640-480-18526859-thumbnail-16x9-box.jpg)
കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ സൈനിക വാഹനത്തിലുണ്ടായ പൊട്ടിത്തെറിയില്‍ നാലുപേര്‍ക്ക് പരിക്ക്. ഒരു സൈനികനും ഗ്യാരേജ് തൊഴിലാളികളായ ബിശ്വാസ്, സഞ്ജയ് സർക്കാർ, ചിറ്റ സർക്കാർ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
വാഹനത്തിലെ ഏസി മെഷീനില്‍ ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. സിലിഗുരിയിലെ പഞ്ചാബി പാറയില്‍ ബുധനാഴ്‌ചയാണ് സംഭവം. ഗ്യാരേജിലെ തൊഴിലാളികളായ മൂവരും സൈനിക വാഹനത്തിന്‍റെ എസി മെഷീനിൽ ഗ്യാസ് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് മേയര്‍ മാണിക് ഡേ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ആരാഞ്ഞു. സമീപത്തുണ്ടായിരുന്നവരില്‍ നിന്ന് അദ്ദേഹം വിവരങ്ങള്‍ തേടി.
വാഹനങ്ങളിലെ ഏസി മെഷീനുകളില്‍ അനധികൃതമായി ഗ്യാസ് നിറയ്‌ക്കുന്നതായി വിവരം ലഭിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്ന് നിരവധി തവണ തൊഴിലാളികളെ ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിലക്കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. സംഭവത്തില്‍ പനിടാങ്കി ഔട്ട്‌പോസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.