ശബരിമല തീര്‍ഥാടകരെ ദുരിതത്തിലാക്കിയത് സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര പൊലീസിന്‍റെ സഹായം തേടണം: ആന്‍റോ ആന്‍റണി എംപി - Central Police

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 12, 2023, 5:50 PM IST

പത്തനംതിട്ട : ശബരിമല തീര്‍ഥാടനം ദുരന്തപൂര്‍ണമാക്കി മാറ്റിയത് സംസ്ഥാന സര്‍ക്കാരെന്ന് ആന്‍റോ ആന്‍റണി എംപി (Anto Antony) ആരോപിച്ചു. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മുഴുവൻ പൊലീസ് സംവിധാനവും ദിവസങ്ങളായി നവ കേരള സദസിനായി (Nava Kerala Sadas) മാറ്റിയിരുക്കുകയാണ്. തീർഥാടകരെ വനത്തിനുള്ളിലും പെരുവഴിയിലുമെല്ലാം കുടിവെള്ളം പോലും നൽകാതെ മണിക്കൂറുകൾ തടഞ്ഞു വയ്ക്കുകയാണ്. പ്രായമായവരും കുട്ടികളും ഉൾപ്പെടെ എട്ട് മുതൽ 12 മണിക്കൂർ വരെ ക്യൂവിൽ നിൽക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാണ്. നിലവിലെ അവസ്ഥ ഗുരുതരമാണ്. സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയില്ല (Sabarimala pilgrimage into disaster). പൊലീസ് ആവശ്യത്തിന് ഇല്ലെങ്കില്‍ കേന്ദ്ര പൊലീസിന്‍റെ (Central Police service in Sabarimala) സഹായം തേടണമെന്നും ആന്‍റോ ആന്‍റണി ആവശ്യപ്പെട്ടു. ശബരിമല തീർഥാടകരെ ദുരിതത്തിലാക്കിയ സംസ്ഥാന സർക്കാരിന്‍റെ കെടുകാര്യസ്ഥതയ്ക്കെതിരെ പാർലമെന്‍റിലെ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ എംപിമാരുടെ നേതൃത്വത്തിൽ പ്രതിഷേധവും നടന്നു. ശബരിമലയിൽ ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരിന്‍റെയും ദേവസ്വം ബോർഡിന്‍റെയും സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരും പ്രതിഷേധിച്ചു. 

ALSO READ: ദേവസ്വം ബോർഡ്‌ ആസ്ഥാനത്ത് തള്ളിക്കയറി യൂത്ത് കോൺഗ്രസ്‌; ഒടുവില്‍ അറസ്റ്റ്

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.