പുതുപ്പള്ളിയിലേത് വ്യക്തിഗത മത്സരമല്ല, രാഷ്ട്രീയ പോരാട്ടം : അനിൽ ആന്‍റണി - Anil Antony press meet
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/15-08-2023/640-480-19275588-thumbnail-16x9-anil.jpg)
കോട്ടയം: ഉമ്മൻ ചാണ്ടിയുമായും മകൻ ചാണ്ടി ഉമ്മനുമായും വ്യക്തിപരമായ അടുപ്പമുണ്ടെങ്കിലും പുതുപ്പള്ളിയിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്‍റണി. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയൊട്ടാകെ വലിയ വികസനം നടന്നു. എന്നാൽ കേരളത്തിൽ വികസനം ഉണ്ടായില്ല. അതിനായി ബിജെപി പ്രതിനിധികൾ സംസ്ഥാനത്ത് ഉണ്ടാകണം. അതിനുള്ള തുടക്കമാകും പുതുപ്പളളിയിലെ എൻഡിഎ സ്ഥാനാർഥിയുടെ വിജയമെന്നും അനിൽ ആന്‍റണി അവകാശപ്പെട്ടു. മിത്ത് വിവാദം സിപിഎമ്മിന്‍റെ ഇരട്ടത്താപ്പ് നയമാണ് തുറന്നുകാണിക്കുന്നതെന്നും അനിൽ ആന്‍റണി പറഞ്ഞു. പുതുപ്പള്ളിയിൽ ന്യൂനപക്ഷ മോർച്ചയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ, ബിജെപി നേതാവ് എൻ ഹരി, ന്യൂനപക്ഷ മോർച്ച നേതാക്കള്‍ എന്നിവരും യോഗത്തിൽ പങ്കെടുത്തു. മൂന്നുദിവസം എൻഡിഎ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ അനിൽ ആന്‍റണി പങ്കെടുക്കും.