'സുരേഷ് ഗോപി കളിക്കല്ലേ, ഇത് പിണറായിയുടെ പൊലീസാ; കല്യാശ്ശേരി എംഎല്‍എയും പൊലീസും തമ്മിൽ വാക്കേറ്റം - കല്യാശ്ശേരി എംഎല്‍എ
🎬 Watch Now: Feature Video
Published : Jan 4, 2024, 6:12 PM IST
|Updated : Jan 4, 2024, 10:58 PM IST
കണ്ണൂര്‍: കേരള ഗവണ്‍മെന്‍റ് നഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ കളക്‌ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കല്യാശ്ശേരി എംഎല്‍എ എം വിജിനും പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ രൂക്ഷമായ വാക്കേറ്റം. കേസെടുക്കുന്നതിന്‍റെ ഭാഗമായി എംഎല്‍എയുടെ പേര് വനിതാ പൊലീസ് ഉദ്യോഗസ്ഥ ചോദിച്ചതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്. പേര് ചോദിക്കേണ്ടിടത്ത് പേര് ചോദിക്കുമെന്ന് പറഞ്ഞ് സഹപ്രവര്‍ത്തകയെ പിന്തുണച്ച് എസ്‌ഐ രംഗത്തെത്തിയതോടെ എംഎല്‍എ കൂടുതല്‍ രോഷാകുലനായി. ഇത് പിണറായി വിജയന്‍റെ പൊലീസാണെന്നും സുരേഷ് ഗോപി സ്റ്റൈല്‍ കളിച്ച് കേരള സര്‍ക്കാരിനെ മോശമാക്കരുതെന്നും വാഗ്വാദത്തിനിടെ വിജിന്‍ പറഞ്ഞു. മാര്‍ച്ച് എത്തുമ്പോള്‍ തടയാന്‍ കളക്‌ടറേറ്റിന് മുന്നില്‍ പൊലീസ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കളക്‌ടറേറ്റിനുള്ളില്‍ പ്രതിഷേധം നടന്നതോടെ പൊലീസ് എത്തി ഇവരോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. എം വിജിന്‍ ആണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തത്. കേസെടുക്കുന്നതിന്‍റെ ഭാഗമായി സമരക്കാര്‍ പുറത്തേക്ക് ഇറങ്ങുന്നതിന് മുമ്പ് എസ്.ഐ വനിതാ പൊലീസുദ്യോഗസ്ഥയോട് പേര് വിവരങ്ങള്‍ എഴുതിയെടുക്കാന്‍ പറഞ്ഞു. മാര്‍ച്ച് കളക്‌ടറേറ്റിന്‍റെ ഗേറ്റിന് മുന്നില്‍ തടയാന്‍ കഴിയാതിരുന്നത് പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയാണെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി. ''സമരം നടന്നുകൊണ്ടിരിക്കുമ്പോള്‍ എന്നോട് വന്ന് പേര് ചോദിക്കുന്നു, നിങ്ങളെല്ലാം എവിടുത്തെ പൊലീസാണ്. കേരളത്തിലെ സര്‍ക്കാരിന് മോശം ഉണ്ടാക്കരുത്. മാധ്യമപ്രവര്‍ത്തകര്‍ നോക്കി നില്‍ക്കെയല്ലേ എന്നോട് വന്ന് പേര് ചോദിച്ചത്', വിജിന്‍ പറഞ്ഞു.