AK Balan Against Sukumaran Nair | സുകുമാരന്‍ നായരുടെ കീശയിലല്ല നായര്‍ സമുദായം, എഎന്‍ ഷംസീറിനെതിരായ പ്രസ്‌താവന പിന്‍വലിക്കണം :എകെ ബാലന്‍ - kerala news updates
🎬 Watch Now: Feature Video
തിരുവനന്തപുരം:ബിജെപിയും സംഘ്‌പരിവാറും അനാവശ്യമായി സ്‌പീക്കര്‍ എഎന്‍ ഷംസീറിന് എതിരായി പ്രചാരണം നടത്തുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവച്ചുള്ള വിഷലിപ്‌തമായ പ്രതികരണമാണ് ബിജെപിയുടേയും സംഘ്‌പരിവാറിന്‍റേയുമെന്ന് അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എകെ ബാലന്‍. എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സംഘ്‌പരിവാറിന്‍റെ സന്ദേശം ഏറ്റുപിടിക്കുകയാണ്. സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ പങ്കുവച്ചത് മതനിരപേക്ഷ ചിന്താഗതിയുള്ളവര്‍ പറഞ്ഞ കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. നായർ സമുദായം സുകുമാരൻ നായരുടെ കീശയിലല്ല. സുകുമാരൻ നായരാണ് രാജിവയ്‌ക്കേണ്ടത്. സ്‌പീക്കർ എഎൻ ഷംസീർ പറഞ്ഞത് യുക്തി ബോധം ഉയർത്തുന്ന കാര്യമാണ്. വിദ്യാഭ്യാസ മേഖലയിൽ സംഘ്‌പരിവാർ നടത്തുന്ന കടന്നുകയറ്റത്തെയാണ് അദ്ദേഹം വിമർശിച്ചത്. ഷംസീർ പ്രത്യേക വിഭാഗത്തിലായത് കൊണ്ടാണ് അദ്ദേഹം പറഞ്ഞത് ഇത്രയധികം വിഷയമായത്. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ട് കൊടുക്കരുത് എന്ന സുകുമാരൻ നായരുടെ ആഹ്വാനം ആ സമുദായം തള്ളിയിരുന്നു. സ്‌പീക്കർ സ്ഥാനം രാജിവയ്ക്കണമെന്ന് പറയുന്ന സുകുമാരൻ നായർ അന്നേ തന്‍റെ സ്ഥാനം ഒഴിയേണ്ടിയിരുന്നെന്നും എ കെ ബാലൻ കുറ്റപ്പെടുത്തി. സുകുമാരൻ നായർ വരേണ്യ ചിന്തയുള്ളയാളാണ്. അദ്ദേഹം പ്രസ്‌താവന പിൻവലിച്ച് സ്‌പീക്കറോട് മാപ്പ് പറയണമെന്നും എകെ ബാലൻ അവശ്യപ്പെട്ടു.