AK Antony about Oommen Chandy | 'ഏറ്റവും വലിയ സ്വകാര്യ ദുഃഖം'; വൈകാരികമായി പ്രതികരിച്ച് എകെ ആന്‍റണി - എ കെ ആന്‍റണി അനുശോചനം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/18-07-2023/640-480-19026481-thumbnail-16x9-kgf.jpg)
തിരുവനന്തപുരം : ഉമ്മൻചാണ്ടിയുടെ വേർപാട് തന്‍റെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമാണെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എകെ ആന്‍റണി. ജനങ്ങൾക്കും കോൺഗ്രസിനും യുഡിഎഫിനും ഉണ്ടായ വലിയ നഷ്‌ടമാണ് അദ്ദേഹത്തിന്‍റെ വേർപാട് എന്നും എ കെ ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.
പൊതുജീവിതത്തിൽ തനിക്കുണ്ടായ ഏറ്റവും വലിയ നഷ്‌ടമാണ്. തന്‍റെ കുടുംബജീവിതത്തിന് കാരണക്കാരൻ ഉമ്മൻചാണ്ടിയാണ്. കേരളം കണ്ട ഏറ്റവും വലിയ ജനകീയ നായകന്മാരിൽ ഒരാളാണ് അദ്ദേഹമെന്നും എ കെ ആന്‍റണി പറഞ്ഞു.
ഊണിലും ഉറക്കത്തിലും എങ്ങനെ ജനങ്ങളെ സഹായിക്കാം എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ ചിന്ത. സഹായം തേടി വന്ന ആരെയും ഉമ്മൻചാണ്ടി നിരാശനാക്കിയിട്ടില്ല. രോഗകിടക്കയിൽ പോലും ഇതുതന്നെയായിരുന്നു അദ്ദേഹം ചിന്തിച്ചതെന്നും എകെ ആന്‍റണി കൂട്ടിച്ചേർത്തു.
കേരളത്തിന്‍റെ വികസനത്തിന് ഏറ്റവും കൂടുതൽ സംഭാവന ചെയ്‌ത ഭരണാധികാരിയാണ് അദ്ദേഹം. വിദ്യാർഥി രാഷ്ട്രീയ കാലഘട്ടം മുതൽ തന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ്. എല്ലാം തുറന്നു പറയുന്ന തന്‍റെ സുഹൃത്താണ് അദ്ദേഹമെന്നും ഈ നഷ്‌ടത്തിന്‍റെ വേദന ജീവിതത്തിൽ ഒരിക്കലും മാറില്ലെന്നും എ കെ ആൻ്റണി വൈകാരികമായി പ്രതികരിച്ചു.
Also read : നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നിറവിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി