Actress Anusree Car Hit On Bike നടി അനുശ്രീ സഞ്ചരിച്ച കാർ ബൈക്കിലിടിച്ച് അപകടം, 2 യുവാക്കൾക്ക് പരിക്ക്
🎬 Watch Now: Feature Video
Published : Sep 16, 2023, 10:43 PM IST
ഇടുക്കി : സിനിമ താരം അനുശ്രീ (Actress Anusree) സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് സഹോദരങ്ങളായ യുവാക്കൾക്ക് പരിക്ക് (Car Hit On Bike). ഇടുക്കി നെടുങ്കണ്ടം കൈലാസം സ്വദേശികളായ വിഷ്‌ണു, ജിഷ്‌ണു എന്നിവർക്കാണ് പരിക്കേറ്റത്. നെടുങ്കണ്ടത്ത് സ്വകാര്യ സ്ഥാപനത്തിന്‍റെ ഉദ്‌ഘാടനത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു അനുശ്രീ. നെടുങ്കണ്ടത്തിന് സമീപം കൈലാസത്തിനും മുള്ളരികുടിയ്‌ക്കും ഇടയിൽ വച്ച് അനുശ്രീ സഞ്ചരിച്ച വാഹനം യുവാക്കൾ സഞ്ചരിച്ച ബൈക്കുമായി കൂട്ടി ഇടിയ്‌ക്കുകയായിരുന്നു (Actress Anusree Car Accident ). പരിക്കേറ്റ യുവാക്കളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് യുവാക്കളെ പ്രവേശിപ്പിച്ചത്. അപകടം നടന്ന ഉടനെ നാട്ടുകാരും അനുശ്രീയും ചേർന്ന് മറ്റൊരു വാഹനത്തിൽ യുവാക്കളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ നടി സഞ്ചരിച്ച വാഹനത്തിന്‍റെ ടയർ പഞ്ചറായി.