ETV Bharat / international

ട്രംപിനെ കൊലപ്പെടുത്താൻ ഇറാന്‍റെ ഗൂഢാലോചന; മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു - IRAN ATTEMPTED TO ASSASSINATE TRUMP

നിയുക്ത റിപ്പബ്ലിക്കൻ പ്രസിഡന്‍റിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ ഇറാന് കൃത്യമായ പങ്കുണ്ടെന്നും 3 പേര്‍ക്കെതിരെ കേസെടുത്തുവെന്നും എഫ്ബിഐ അറിയിച്ചു

DONALD TRUMP AMERICAN PRESIDENT  AMERICA IRAN  US ELECTION 2024  ഡൊണാള്‍ഡ് ട്രംപ് അമേരിക്ക
Donald Trump (AP)
author img

By PTI

Published : Nov 9, 2024, 6:41 AM IST

വാഷിങ്ടണ്‍: നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ വധിക്കാനുള്ള ഇറാനിയൻ ഗൂഢാലോചന പരാജയപ്പെടുത്തിയെന്ന് അറിയിച്ച് അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (എഫ്ബിഐ). നിയുക്ത റിപ്പബ്ലിക്കൻ പ്രസിഡന്‍റിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ ഇറാന് കൃത്യമായ പങ്കുണ്ടെന്നും 3 പേര്‍ക്കെതിരെ കേസെടുത്തുവെന്നും എഫ്ബിഐ അറിയിച്ചു.

സംഭവത്തില്‍ ഇറാനിയൻ പൗരനെതിരെ കുറ്റം ചുമത്തുകയും രണ്ട് അമേരിക്കൻ പൗരന്മാരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തതായി അമേരിക്കൻ അന്വേഷണ ഏജൻസി വ്യക്തമാക്കി. ഇറാനിൽ താമസിക്കുന്ന ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്‍റെ (ഐആർജിസി) പ്രധാന അംഗമായ ഫർഹാദ് ഷാക്കേരി (51) ആണ് ട്രംപിനെ കൊലപ്പെടുത്താനുള്ള പദ്ധതിക്ക് പിന്നിലെന്നും അന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടി.

ന്യൂയോർക്കിലെ ബ്രൂക്ലിൻ, സ്‌റ്റാറ്റൻ ഐലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള കാർലിസ്‌ലെ റിവേര (49), ജോനാഥൻ ലോഡ്‌ഹോൾട്ട് (36) എന്നീ അമേരിക്കൻ പൗരൻമാരെ സംഭവത്തില്‍ അറസ്‌റ്റ് ചെയ്‌തു. ഷാക്കേരിയുടെ ഒരു ഓഡിയോ റെക്കോര്‍ഡില്‍ നിന്നാണ് ട്രംപിനെ കൊലപ്പെടുത്താൻ ഗുഢാലോചന നടത്തിയതായി എഫ്‌ബിഐ തിരിച്ചറിഞ്ഞത്. ഇതിനെ രണ്ട് യുഎസ് പൗരൻമാര്‍ പിന്തുണയ്‌ക്കുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

യുഎസ് പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ട്രംപിനെ കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്യാൻ ഇറാൻ ഭരണകൂടം ഒക്ടോബർ 7 ന് തന്നെ ഷാക്കേരിയെ ചുമതലപ്പെടുത്തിയെന്നും അമേരിക്കൻ അന്വേഷണ ഏജൻസി വ്യക്തമാക്കുന്നു. കവർച്ച കേസിൽ 14 വർഷം തടവ് അനുഭവിച്ച ശേഷം 2008-ൽ അമേരിക്കയില്‍ നിന്ന് ഇറാനിലേക്ക് നാടുകടത്തപ്പെട്ട ഷാക്കേരി, ന്യൂയോർക്ക് സിറ്റിയിലെ രണ്ട് ജൂത-അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നു. 500,000 യുഎസ് ഡോളറാണ് ഒരാളെ കൊലപ്പെടുത്താൻ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ഷാക്കേരിക്ക് വാഗ്‌ദാനം ചെയ്‌തതെന്നും അമേരിക്കൻ അന്വേഷണ ഏജൻസി അറിയിച്ചു.

തിരിച്ചടിക്കുമെന്ന് അമേരിക്ക

ഇറാൻ അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുകയാണെന്ന് യുഎസ് അറ്റോർണി ജനറൽ മെറിക് ബി ഗാർലൻഡ് പറഞ്ഞു. അമേരിക്കൻ ജനതയെയും അമേരിക്കയുടെ ദേശീയ സുരക്ഷയെയും അപകടപ്പെടുത്താനുള്ള ഇറാനിയൻ ഭരണകൂടത്തിൻ്റെ ശ്രമങ്ങൾക്ക് തക്കതായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്താണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ?

അമേരിക്കയിലെയും അതിന്‍റെ പ്രധാന ഫെഡറൽ ലോ എൻഫോഴ്സ്മെന്‍റ് ഏജൻസിയുടെയും ആഭ്യന്തര രഹസ്യാന്വേഷണ, സുരക്ഷ ഒരുക്കുന്ന ഏജൻസിയാണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ ( എഫ്ബിഐ ). യുഎസിലെ ഒരു പ്രധാനപ്പെട്ട തീവ്രവാദ വിരുദ്ധ, ഇന്‍റലിജൻസ്, ക്രിമിനൽ ഇൻവെസ്‌റ്റിഗേറ്റീവ് ഓർഗനൈസേഷനാണ്. 200-ലധികം തരം ഫെഡറൽ കുറ്റകൃത്യങ്ങളുടെ ലംഘനങ്ങൾക്ക് എഫ്ബിഐയുടെ അധികാരപരിധിയുണ്ട്.

Read Also: എന്തുകൊണ്ട് കമല ഹാരിസ് തോറ്റു? പ്രധാന കാരണങ്ങള്‍ അറിയാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.