Accused Fraud Case Escaped From Sub Jail കൊയിലാണ്ടി സബ് ജയിലിൽ നിന്ന് ചാടി രക്ഷപ്പെട്ട കളവ് കേസിലെ പ്രതി പിടിയില്‍; വലയിലായത് പൂനൂരില്‍ വച്ച് - ബാലുശ്ശേരി പൊലീസ് കസ്‌റ്റഡിയിലെടുത്ത പ്രതി
🎬 Watch Now: Feature Video
Published : Oct 22, 2023, 7:28 PM IST
|Updated : Oct 22, 2023, 8:07 PM IST
കോഴിക്കോട്: കൊയിലാണ്ടി സബ് ജയിലിൽ നിന്നും ചാടി രക്ഷപ്പെട്ട കളവ് കേസിലെ പ്രതി പൂനൂരിൽ വച്ച് പിടിയിലായി. താമരശ്ശേരി തച്ചംപൊയിൽ സ്വദേശി അനസ് ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ബാലുശ്ശേരി പൂനൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ നിന്ന് ചെമ്പ് കമ്പി മോഷ്‌ടിച്ച കേസിലെ പ്രതിയാണ് അനസ് (Accused Fraud Case Escaped From Sub Jail In Koyilandy). ബാലുശ്ശേരി പൊലീസ് കസ്‌റ്റഡിയിലെടുത്ത പ്രതിയെ രണ്ട് ദിവസം മുമ്പാണ് കോടതി റിമാൻഡ് ചെയ്‌ത് കൊയിലാണ്ടി സബ് ജയിലിൽ അടച്ചത്. പ്രതിക്കായുളള തെരച്ചിൽ പൊലീസ് ശക്തമാക്കിയിരുന്നു. കൊയിലാണ്ടി ഹാർബർ പരിസരം കേന്ദ്രീകരിച്ചായിരുന്നു തെരച്ചിൽ ആരംഭിച്ചത്. അതേസമയം നിരവധി മോഷണക്കേസുകളില്‍ പ്രതിയായിരുന്ന കടപ്ര മാന്നാര്‍ ഇളമത മഠത്തില്‍ വീട്ടില്‍ സാജന്‍ തോമസ് (36) തൊണ്ടി മുതൽ സഹിതം ഈ മാസം കോയിപ്രം പൊലീസിന്‍റെ പിടിയിലായിരുന്നു. പിടിയിലാകുമ്പോൾ പല സ്ഥലങ്ങളിൽ നിന്നും മോഷ്‌ടിച്ച നാല് മൊബൈൽ ഫോണുകൾ ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കരീലമുക്കിൽ കുമ്പനാട് ആറാട്ടുപുഴ റോഡിലുള്ള എടിഎമ്മിനടുത്ത് സംശയാസ്‌പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്‌തപ്പോളാണ് കള്ളം വെളിച്ചത്തായത്.