Accused Beat Up Female SI In Erumeli : മുടിക്കുത്തിന് പിടിച്ച് പുറത്ത് ഇടിച്ചു; അറസ്റ്റ് ചെയ്യാനെത്തിയ വനിത എസ്ഐയെ മര്‍ദിച്ച് പ്രതി

By ETV Bharat Kerala Team

Published : Oct 16, 2023, 1:46 PM IST

thumbnail

കോട്ടയം: വനിത എസ്ഐക്ക് പ്രതിയുടെ മർദനം. കോട്ടയം എരുമേലിയിലാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ എരുമേലി എസ്ഐ ശാന്തി കെ ബാബുവിനാണ് മർദനമേറ്റത് (Accused beat up female SI in Erumeli). എരുമേലി എലിവാലിക്കര കീച്ചേരിൽ വി ജി ശ്രീധരൻ എന്നയാളാണ് എസ്ഐ മർദിച്ചത്. എസ്ഐയുടെ മുടിക്കുത്തിന് പിടിച്ച് പ്രതി പുറത്ത് ഇടിക്കുകയായിരുന്നു. 2013ൽ അയൽവാസിയായ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ. പല തവണ വാറണ്ടുമായി പൊലീസ് എത്തിയിരുന്നെങ്കിലും ഇയാൾ അസഭ്യം പറഞ്ഞ് ഓടിച്ചു വിടുകയായിരുന്നു. ഒടുവിൽ എസ്‌പിയുടെ പ്രത്യേക നിർദേശ പ്രകാരം കോടതി വാറണ്ട് നടപ്പാക്കാൻ ഞായറാഴ്‌ച പൊലീസ് സംഘം വീട്ടിൽ എത്തിയപ്പോഴാണ് പ്രതി വി ജി ശ്രീധരൻ വനിത എസ്ഐ മർദിച്ചത്. അതേസമയം സെപ്റ്റംബർ മൂന്നിന് രാത്രികാല പരിശോധനക്കിടെ മഞ്ചേശ്വരത്ത് പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ പൊലീസിൽ കീഴടങ്ങി. അഫ്‌സൽ, നൂറലി, സത്താർ എന്നിവരാണ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്

Read More: Manjeshwaram Police Attack Arrest| മഞ്ചേശ്വരത്ത് പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.