കനത്ത മൂടൽ മഞ്ഞിൽ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം - ബർണാല ബതിന്ദ ദേശീയ പാത

🎬 Watch Now: Feature Video

thumbnail

By

Published : Dec 7, 2022, 1:56 PM IST

Updated : Feb 3, 2023, 8:35 PM IST

തപ മണ്ഡി(പഞ്ചാബ്): കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് പഞ്ചാബിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ബർണാല-ബതിന്ദ ദേശീയ പാതയിൽ തപ മണ്ഡിയിലെ ഘുറൈലി ചൗക്കിലാണ് സംഭവം. ദേശീയപാതയിലൂടെ വരികയായിരുന്ന എട്ട് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. മൂടൽ മഞ്ഞ് കാരണം പാലം പണി നടക്കുന്നതറിയാതെ മുന്നോട്ട് പോയ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മൂടൽ മഞ്ഞിനെ തുടർന്ന് ഇവിടെ ദൂരകാഴ്‌ച അസാധ്യമായിരുന്നു. മുന്നിൽ പോയ കാർ റോഡരികിൽ പാർക്ക് ചെയ്‌ത ലോറിയിൽ ഇടിച്ചതിന് പിന്നാലെ പുറകെ വന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആളപായമില്ല. എന്നാൽ വഴിയിലൂടെ ആടുകളുമായി പോയ കർഷകന്‍റെ നിരവധി ആടുകൾ ചത്തു. പാലം നിർമിക്കുന്ന കരാർ കമ്പനിയുടെ കെടുകാര്യസ്ഥതയാണ് അപകടത്തിന് കാരണമെന്ന് വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞു. ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ലെന്നും ഇവർ ആരോപിച്ചു.
Last Updated : Feb 3, 2023, 8:35 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.