42 Crore Cash Found In IT Raid: ബെംഗളൂരുവില്‍ ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡ്; 42 കോടി രൂപ കണ്ടെത്തി - Bengaluru news updates

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 13, 2023, 10:53 AM IST

Updated : Oct 13, 2023, 11:57 AM IST

ബെംഗളൂരു : കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 42 കോടി രൂപ കണ്ടെത്തി (IT Raid in Bengaluru). വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്കായി പണം സ്വരൂപണം നടക്കുന്നുവെന്ന സംശയത്തിലാണ് ആദായ നികുതി റെയ്‌ഡ് നടത്തിയത്. ബെംഗളൂരുവിലെ ആര്‍ടി നഗറിലെ ആത്മാനന്ദ കോളനിയിലെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് 42 കോടി രൂപ കണ്ടെത്തിയത്. ബിബിഎംപി (Bruhat Bengaluru Mahanagara Palike) മുന്‍ കോര്‍പറേറ്ററുടെ സഹോദരന്‍ പ്രദീപിന്‍റെ ഫ്ലാറ്റില്‍ നിന്നാണ് പണം കണ്ടെത്തിയത്. കരാറുകാര്‍, ജ്വല്ലറി ഉടമകള്‍, മുന്‍ ബിബിഎംപി കോര്‍പ്പറേറ്റര്‍മാര്‍ എന്നിവരുടെ വീടുകളിലാണ് സംഘം പരിശോധന നടത്തിയത്. ഇന്നലെ (ഒക്‌ടോബര്‍ 12) വൈകിട്ട് ആറ് മണിയോടെ ആരംഭിച്ച പരിശോധന രാത്രി ഏറെ വൈകിയും തുടര്‍ന്നു. സര്‍ജാപൂരിനടുത്തുള്ള മുള്ളൂര്‍, ആര്‍എംവി എക്‌സ്റ്റന്‍ഷന്‍, ബിഇഎല്‍ സര്‍ക്കിള്‍, മല്ലേശ്വരം, ഡോളര്‍ കോളനി, സദാശിവനഗര്‍, മടികേരി തുടങ്ങി പത്തിലധികം സ്ഥലങ്ങളില്‍ സംഘം പരിശോധന നടത്തി. അതേസമയം തമിഴ്‌നാട്ടിലും ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പ്രശസ്‌ത വ്യവസായി സാന്‍റിയാഗോ മാര്‍ട്ടിന്‍റെ വീട്ടിലും ഓഫിസിലുമാണ് പരിശോധന നടത്തിയത്. ലോട്ടറി വില്‍പ്പനയുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട് നടത്തിയതിന് കേസെടുത്തതിന് പിന്നാലെയാണ് സംഘം പരിശോധനക്കെത്തിയത്.  

Last Updated : Oct 13, 2023, 11:57 AM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.