തൃശൂരില്‍ ലോറിക്ക് പിന്നില്‍ ബസ് ഇടിച്ച് തമിഴ്‌നാട് സ്വദേശികളായ 23 പേര്‍ക്ക് പരിക്ക്; ഡ്രൈവർ അടക്കം അഞ്ച് പേരുടെ നില ഗുരുതരം - പുതുക്കാട് നിന്നുള്ള ഫയർഫോഴ്‌സ് സംഘം
🎬 Watch Now: Feature Video
തൃശൂർ: തൃശൂരിൽ ലോറിക്ക് പിറകില്‍ ബസ് ഇടിച്ച് 23 പേര്‍ക്ക് പരുക്ക്. ദേശീയ പാതയില്‍ തലോര്‍ ജറുസലേമിനു സമീപം നിര്‍ത്തിയിട്ട മിനി കണ്ടെയ്‌നര്‍ ലോറിക്കു പിറകില്‍ മിനി ബസ് ഇടിച്ചാണ് അപകടം. അപകടത്തിൽ പെട്ട 23 പേരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
കേടായി കിടന്ന ലോറിക്കു പിറകിലേക്ക് ബസ് വന്നിടിക്കുകയായിരുന്നു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് ഇന്ന് പുലർച്ചെ നാലുമണിക്കാണ് അപകടത്തിൽ പെട്ടത്.
ക്യാബിനിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഉൾപ്പെടെ പുതുക്കാട് നിന്നുള്ള ഫയർഫോഴ്‌സ് സംഘമെത്തിയാണ് രക്ഷിച്ചത്. ഡ്രൈവറുടെ അടക്കം അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ അപകടത്തിന്‍റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് യാത്രക്കാർ സുരക്ഷിതരാണ്. മറ്റ് ആളപായങ്ങൾ ഇല്ല.