15 Year Old Boy Found Dead In Temple Pond: കാണാതായ 15 വയസുകാരന്‍റെ മൃതദേഹം ക്ഷേത്ര കുളത്തില്‍ കണ്ടെത്തി - Body was found in temple pond

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 18, 2023, 7:08 PM IST

കോട്ടയം : ക്ഷേത്രത്തിലെ കുളത്തിൽ 15 വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി (Body was found in temple pond). കുമാരനല്ലൂർ സ്വദേശിയായ വിഷ്‌ണു (15)വിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ മുതൽ പ്രദേശവാസിയായ വിഷ്‌ണുവിനെ കാണാതായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പ്രദേശത്ത് തെരച്ചിൽ നടത്തി. ഇതിനിടെയാണ് വിഷ്‌ണുവിന്‍റെ സൈക്കിൾ കുമാരനല്ലൂർ ക്ഷേത്രക്കുളത്തിന് സമീപം കണ്ടെത്തിയത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തിയാണ് ക്ഷേത്രക്കുളത്തിൽ നിന്നും മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. കുമാരനല്ലൂർ ദേവി വിലാസം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് വിഷ്‌ണു. ഇത്തരത്തില്‍ കണ്ണന്മൂല ആമയിഴഞ്ചാന്‍ തോട്ടില്‍ നിന്നും ഡോക്‌ടറുടെ മൃതദേഹം സെപ്റ്റംബർ 9ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രി അനസ്‌തേഷ്യ വിഭാഗം ഡോക്‌ടർ വിപിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സെപ്റ്റംബർ 9ന് ഉച്ചയ്ക്ക്‌ ശേഷമാണ് ഡോക്‌ടറുടെ മൃതദേഹം ആമയിഴഞ്ചാന്‍ തോട്ടില്‍ നിന്ന് ലഭിച്ചത്. കാറില്‍ നിന്നും ഇയാളുടേതെന്ന് കരുതപ്പെടുന്ന സിറിഞ്ചും മരുന്ന് കുപ്പികളും മയങ്ങാനുള്ള മരുന്നിന്‍റെ ഒഴിഞ്ഞ കുപ്പിയും പൊലീസ് കണ്ടെടുത്തു. മയങ്ങാനുള്ള മരുന്ന് ശരീരത്തിലേക്ക് കുത്തിവച്ച ശേഷം ഇയാൾ തോട്ടിലേക്ക് ചാടിയതാകാമെന്നാണ് പൊലീസ് പറയുന്നത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.