ഹോങ്കോങ്ങില്‍ പ്രതിഷേധം; നിരവധി പേരെ അറസ്റ്റ് ചെയ്തു - Hong Kong police
🎬 Watch Now: Feature Video

ജനാധിപത്യ അനുകൂലികളും പൊലീസും തമ്മില്‍ ഹോങ്കോങ് സെന്‍ട്രലില്‍ ഏറ്റുമുട്ടി. നിരവധി പേരെ അറസ്റ്റ് ചെയ്തു. മുഖംമൂടി നിരോധനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ കോടതി തള്ളിയതോടെയാണ് പ്രതിഷേധം അക്രമാസക്തമായത്. പ്രതിഷേധം അതിരുകടന്നതോടെ പലയിടത്തും പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ശനിയാഴ്‌ച മുതലാണ് മുഖംമൂടി നിരോധനം നിലവില്‍ വന്നത്. കഴിഞ്ഞ നാല് മാസമായി ജനാധിപത്യ അനുകൂലികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടുന്നത് ഹോങ്കോങ്ങില്‍ പതിവായിരിക്കുകയാണ്.