സെർവർ തകരാറിന്‍റെ പേരിൽ റേഷൻ നിഷേധം: കോട്ടയം തിരുനക്കര സപ്ലൈക്കോ കവാടത്തിൽ കലംകമഴ്ത്തി സമരം - ഡിസിസിയുടെ നേതൃത്വത്തിൽ കലം കമഴ്ത്തി വച്ച് സമരം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/640-480-18362017-thumbnail-16x9-aaaa.jpg)
കോട്ടയം: സെർവർ തകരാറിന്‍റെ പേരിൽ റേഷൻ നിഷേധിക്കുന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡിസിസിയുടെ നേതൃത്വത്തിൽ തിരുനക്കര സപ്ലൈക്കോ കവാടത്തിൽ കലംകമഴ്ത്തിവച്ച് സമരം. സമരം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്‌തു. സെർവർ തകരാറിന്‍റെ പേരിൽ സംസ്ഥാന സർക്കാർ ലക്ഷക്കണക്കിന് കാർഡുടമകൾക്ക് റേഷൻ നിഷേധിക്കുകയാണെന്ന് നാട്ടകം സുരേഷ് കുറ്റപ്പെടുത്തി.
ഡിസിസി വൈസ് പ്രസിഡന്‍റ് അഡ്വ ജി ഗോപകുമാർ പരിപാടിയുടെ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എംപി സന്തോഷ് കുമാർ, തോമസ് കല്ലാടൻ തുടങ്ങിയവരും സമരത്തിൽ സംസാരിച്ചു.
സംസ്ഥാനത്ത് റേഷൻ കടകൾ അടച്ചിടും: സെർവർ തകരാർ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നും നാളെയും പ്രവർത്തിക്കില്ല. സെർവർ തകരാർ പരിഹരിക്കാൻ സാധിക്കാത്തതിനാൽ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജിആർ അനിൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ രണ്ട് ദിവസം റേഷൻ കടകൾ അടഞ്ഞ് കിടക്കുമെങ്കിലും ഈ മാസത്തെ റേഷൻ ലഭിക്കാത്ത ആളുകൾക്ക് അടുത്ത മാസം അഞ്ചുവരെ വാങ്ങാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.