Police Seized Thailand Ganja | വില്‍പനയ്ക്കായി തായ്‌ലൻഡിൽ നിന്നും കേരളത്തിൽ കഞ്ചാവ് എത്തിച്ചു ; തൃശ്ശൂരിൽ യുവാവ് പിടിയിൽ - കഞ്ചാവ് വിൽപ്പനയ്ക്കായി എത്തിച്ച യുവാവ് പിടിയിൽ
🎬 Watch Now: Feature Video
Published : Oct 12, 2023, 9:24 PM IST
തൃശ്ശൂർ : തായ്‌ലൻഡിൽ നിന്ന് കേരളത്തിൽ വിൽപനയ്ക്കായി കഞ്ചാവ് എത്തിച്ചയാൾ തൃശ്ശൂരിൽ പിടിയിൽ(Police Seized Thailand Ganja From Youth).കണ്ണൂർ കടമ്പൂർ ഇസ്രാസ് വീട്ടിൽ മുഹമ്മദ് ഫായിസാണ് (22) 2.14 കിലോ ഗ്രാം ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവുമായി അറസ്റ്റിലായത്. അന്തർദേശീയ വിപണിയിൽ ഗ്രാമിന് 3000 രൂപയോളം വിലവരുന്ന ഫാബുല്ലാസോ എന്നറിയപ്പെടുന്ന ഹൈബ്രിഡ് കഞ്ചാവാണ് ഇയാളുടെ കയ്യിലുണ്ടായിരുന്നത്. പാലക്കാട് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശ്ശൂര്‍ സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്‌ടറും തൃശ്ശൂര്‍-പാലക്കാട് ഐബികളും സംയുക്തമായി നടത്തിയ ഓപ്പറേനിലാണ് ഫാസിൽ മണ്ണുത്തിയിലെ ലോഡ്‌ജിൽ നിന്ന് പിടിയിലായത് (Police Seized Thailand Ganja). തായ്‌ലന്‍ഡില്‍ നിന്ന് നെടുമ്പാശ്ശേരി എയർപോർട്ട് വഴിയാണ് ഇയാൾ കഞ്ചാവെത്തിച്ചിട്ടുള്ളത്. ലോഡ്‌ജിന് മുന്നിലുണ്ടായിരുന്ന ഇയാളുടെ കൂട്ടാളികൾ എക്സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു. ഇവരുടെ കാർ കസ്റ്റഡിയിലെടുത്തു. ആദ്യമായാണ് എക്സൈസ് ഇത്തരത്തിലുള്ള കഞ്ചാവ് പിടികൂടുന്നതെന്നും സിന്തറ്റിക് ലഹരിക്ക് തുല്യമായ ലഹരിയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുകയെന്നതാണ് പ്രത്യേകതയെന്നും എക്സൈസ് വ്യക്തമാക്കി. പിടിയിലായ മുഹമ്മദ് ഫായിസ് കാരിയറാണ് എന്നാണ് എക്സൈസ് സംശയിക്കുന്നത്. ഇയാളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് ഏക്സൈസിന്‍റെ തീരുമാനം.