ആറ്റുകാൽ പൊങ്കാല മഹോത്സവം: ആറ്റുകാലമ്മയുടെ ഇഷ്‌ട നിവേദ്യങ്ങൾ തയ്യാറാക്കുന്നത് ഇങ്ങനെ...
🎬 Watch Now: Feature Video
തിരുവനന്തപുരം: ലോകപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൽ ഭക്തിസാന്ദ്രമായി ഉത്സവനഗരി. അടുപ്പൊരുക്കി ആറ്റുകാലമ്മയ്‌ക്ക് നിവേദ്യം സമർപ്പിക്കാൻ ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് എത്തിയിരിക്കുന്നത്. ആറ്റുകാൽ പൊങ്കാലയിൽ ഓരോ വിഭവങ്ങളും തയ്യാറാക്കുന്നതിന് പിന്നിലും ഓരോ കഥകളുണ്ട്.
ഓരോ വിഭവത്തിലും വ്യത്യസ്‌ത പ്രാർഥനകളാണ് ഉള്ളത്. പൊങ്കാല പായസം, തെരളി, മണ്ടപ്പുറ്റ് എന്നിവയാണ് ആറ്റുകാലമ്മയ്ക്ക് പ്രിയ്യപ്പെട്ട നൈവേദ്യങ്ങൾ. ഒരേ ചേരുവയിൽ പാകം ചെയ്യുന്ന വ്യത്യസ്‌ത വിഭവങ്ങളാണിവ. പണ്ടാര അടുപ്പിൽ തീ പകർന്നാൽ ആദ്യം അരി, വെള്ളം, ശർക്കര എന്നിവ ചേർത്ത് പൊങ്കാലയിടും. ശേഷം തെരളി വേവിക്കും. പിന്നീട് മണ്ടപ്പുറ്റ് അടുപ്പിൽ കയറ്റും. ക്ഷേത്രത്തിൽ നിവേദ്യം ആരംഭിച്ചാൽ തയ്യാറാക്കിയ വിഭവങ്ങൾ ഭക്തർക്ക് കഴിക്കാം.
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം കൊവിഡ് സാഹചര്യങ്ങൾ മാറി ക്ഷേത്ര പരിസരങ്ങളിൽ പൊങ്കാല അർപ്പിക്കാനാകുന്നതിന്‍റെ നിർവൃതിയിലാണ് ഭക്തജനങ്ങൾ. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചുള്ള സുരക്ഷക്കായി ഫീൽഡിൽ 15 സ്റ്റേഷൻ ഓഫിസർമാർ, 10 സ്പെഷ്യൽ ടാക്‌സ് ഫോഴ്‌സ് ഉദ്യോഗസ്ഥർ, 110 സിവിൽ ഡിഫൻസ് വോളന്‍റിയർമാർ എന്നിവരെ അഗ്നിശമനസേന വിന്യസിച്ചിട്ടുണ്ട്. പ്രദേശങ്ങളിൽ ജല ലഭ്യതക്കായി വാട്ടർ അതോറിറ്റി പ്രത്യേകം ക്രമീകരണങ്ങൾ സജ്ജമാക്കി.