video: ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ട കുരുന്നിനെ കൈകളിലേന്തി രൺവീർ; റിയൽ ലൈഫ് ഹീറോയെന്ന് ആരാധകർ
🎬 Watch Now: Feature Video
മുംബൈ(മഹാരാഷ്‌ട്ര): ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ട കുരുന്നിനെ രക്ഷിച്ച് റിയൽ ലൈഫ് ഹീറോയായി ബോളിവുഡ് താരം രൺവീർ സിങ്. കുട്ടിയെ എടുത്ത് താരം നടന്നു പോകുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. രൺവീറിന്‍റെ പുതിയ ചിത്രം സർക്കസിന്‍റെ പ്രമോഷനായി മുംബൈയിലെ മലാഡ് മസ്‌തിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. തിരക്കിനിടയിൽ ഒറ്റപ്പെട്ട കുട്ടി കരയുന്നത് രൺവീർ കണ്ടു. താരപരിവേഷം ഒന്നും നോക്കാതെ കുട്ടിയെ എടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു. രോഹിത് ഷെട്ടിയാണ് സർക്കസിന്‍റെ സംവിധാനം.
Last Updated : Feb 3, 2023, 8:35 PM IST