Super Star Rajanikanth Visits Kerala | രജനികാന്ത് തലസ്ഥാനത്ത്, താരത്തെ കണ്ട്‌ ഞെട്ടി യാത്രക്കാർ - സൂപ്പർസ്റ്റാർ രജനികാന്തിന്‍റെ പുതിയ ചിത്രം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 3, 2023, 5:48 PM IST

തിരുവനന്തപുരം : സൂപ്പർസ്റ്റാർ രജനികാന്ത് തലസ്ഥാനത്ത്. ഇന്ന് (3-10-2023) ഉച്ചയ്ക്ക് 1:20 ന് ഇൻഡിഗോ വിമാനത്തിലായിരുന്നു രജനികാന്ത് തിരുവനന്തപുരം ഡൊമസ്റ്റിക് ടെർമിനലിൽ വന്നിറങ്ങിയത്. (Super Star Rajanikanth Spotted In Trivandrum Airport) പേരിട്ടിട്ടില്ലാത്ത തന്‍റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായാണ് രജനികാന്ത് തലസ്ഥാനത്ത് എത്തിയത്. തലൈവർ 170 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി 10 ദിവസം രജനികാന്ത് തിരുവനന്തപുരത്ത്‌ ഉണ്ടാകും. ലൈക പ്രൊഡക്‌ഷന്‍സിന്‍റെ ബാനറിൽ ജയ്ഭീം സംവിധായകൻ ടി ജെ ജ്ഞാനവേലാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. തിരുവനന്തപുരം വെള്ളായണി കാർഷിക കോളജ്, ശംഖുമുഖത്തെ വീട് എന്നിവിടങ്ങളിലാണ് ചിത്രീകരണം എന്നാണ് വിവരം. ഫഹദ് ഫാസിൽ, നസ്രിയ നസീം, മഞ്ജു വാര്യർ എന്നിവരും ചിത്രത്തിലുണ്ട്. അണിയറ പ്രവർത്തകരോടൊപ്പം 2 ദിവസത്തിനുള്ളിൽ രജനികാന്തും ചേരുമെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്തെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം തമിഴ്‌നാട്ടിലെ മാർത്താണ്ഡത്താണ് ചിത്രത്തിന്‍റെ ബാക്കി ഷൂട്ടിങ്. അതിനായി 10 ദിവസം കഴിഞ്ഞ്‌ താരം തിരികെ പോകും. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് രജനികാന്തിനെ കാണാൻ രാവിലെ മുതൽ വിമാനത്താവളത്തിന് മുന്നിൽ കാത്തുനിന്നത്. സൂപ്പർ താരത്തെ കണ്ട ഞെട്ടലിലായിരുന്നു യാത്രക്കാരും വിമാനത്താവളത്തിലെ ജീവനക്കാരും. സാമൂഹിക സന്ദേശം ഉൾക്കൊള്ളുന്ന ചിത്രമായിരിക്കും തന്‍റെ 170ാം ചിത്രമെന്ന്‌ രജനികാന്ത്‌ മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിന് സംഗീതം നൽകുന്നത്‌ അനിരുദ്ധ് രവിചന്ദർ ആണ്‌. ഓഗസ്റ്റിൽ താരത്തിന്‍റേതായി പുറത്തിറങ്ങിയ  ജയിലർ വൻ വിജയമായിരുന്നു. സംവിധായകൻ ലോകേഷ്‌ കനകരാജിന്‍റെ ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രവും മകൾ ഐശ്വര്യ രജനികാന്തിന്‍റെ 'ലാൽ സലാം' എന്ന സിനിമയുമാണ് രജനികാന്തിന്‍റേതായി പുറത്തിറങ്ങാനുള്ളത്‌. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.