Nushrratt Bharuccha Safely Landed In Mumbai നടി നുഷ്രത്ത് ബറുച്ച സുരക്ഷിതയായി മുബൈയിലെത്തി - ഇസ്രയേലിൽ ഹമാസ് ആക്രമണം നടിയെ നാട്ടിലെത്തിച്ചു
🎬 Watch Now: Feature Video
Published : Oct 8, 2023, 9:45 PM IST
ഹൈദരാബാദ് : ഹമാസ് ആക്രമണത്തെ തുടർന്ന് ഇസ്രയേലിൽ കുടുങ്ങിയ നടി നുഷ്രത്ത് ബറുച്ച സുരക്ഷിതമായി നാട്ടിലെത്തി (Actress Nushrratt Bharuccha Safely Landed In Mumbai). ഇസ്രയേലിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് നടിയെ മുംബൈയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. സെപ്‌റ്റംബർ 28 മുതൽ ഒക്‌ടോബർ ഏഴ് വരെ ഇസ്രയേലിൽ നടന്ന ഹൈഫ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനാണ് നടി ഇസ്രയേലിൽ പോയത്. ഇതിനിടെയാണ് ഇസ്രയേലിൽ ഹമാസ് ആക്രമണം ഉണ്ടായത്. നടിയുമായുള്ള ആശയവിനിമയം നടത്താനുള്ള സാധ്യത നഷ്‌ടപ്പെട്ടതോടെ ഏവരും ആശങ്കയിലായി. ഇസ്രയേലിൽ നിന്നു തിരികെ വരാനായി അടുത്തുള്ള വിമാനത്താവളത്തിൽ എത്തുകയായിരുന്നു. വിമാനത്താവളം സംഘർഷ പരിധിയിൽ അല്ലാത്തതിനാൽ നടിയ്‌ക്കും സംഘത്തിനും ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഇന്ത്യയിലെത്താനുള്ള സാധ്യത തെളിഞ്ഞു. ഞായറാഴ്‌ച (08-10-2023) ഉച്ചയോടെ നടിയും സംഘവും മുംബൈ വിമാനത്താവളത്തിൽ എത്തി. ഹമാസും ഇസ്രയേലും തമ്മിലുള്ള ആക്രമണത്തിൽ ഇസ്രയേലിൽ 300ഓളം പേർ മരിച്ചു. ഇന്നലെയാണ് (7-10-2023) യാതൊരു പ്രകോപനവുമില്ലാതെ ഗാസ മുനമ്പിൽ നിന്നു ആക്രമണം ഉണ്ടായത്. പ്യാർ കാ പഞ്ച്‌നാമ സീരീസിലുടെയും, സോനു കെ ടിറ്റു കി സ്വീറ്റി, ഛോരി തുടങ്ങിയ ചിത്രങ്ങളിലൂടെയും ജനപ്രിയയാണ് നടി നുഷ്രത്ത് ബറുച്ച. അഖേലി എന്ന ചിത്രമാണ് നടിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.