Amitabh Bachchan greets fans പിറന്നാള്‍ നിറവില്‍ 'ബിഗ് ബി'; സമ്മാനങ്ങളുമായി 'ജല്‍സ'യ്‌ക്ക് മുന്നില്‍ ആരാധകര്‍, അഭിവാദ്യം ചെയ്‌ത് താരം - അമിതാഭ് ബച്ചന്‍
🎬 Watch Now: Feature Video
Published : Oct 11, 2023, 11:56 AM IST
|Updated : Oct 11, 2023, 1:39 PM IST
ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചന്‍റെ 81-ാം ജന്മദിനമാണ് ഇന്ന് (Amitabh Bachchan turns 81). പിറന്നാള്‍ ദിനത്തില്‍ തന്‍റെ ആരാധകരെ അഭിസംബോധന ചെയ്യുകയാണ് താരം (Amitabh Bachchan Birthday). ഈ പ്രായത്തിലും ബച്ചന്‍റെ ആരാധകവൃന്ദത്തിന് അതിരുകളില്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. ജന്‍മദിനത്തില്‍ തന്‍റെ വസതിയായ ജൽസയ്‌ക്ക് പുറത്ത് പ്രിയനടന് കേക്കുകളും പിറന്നാള്‍ സമ്മാനങ്ങളുമായി വലിയൊരു ജനക്കൂട്ടം ഒഴുകിയെത്തി. പിങ്ക് നിറമുള്ള ബോംബർ ജാക്കറ്റും കറുത്ത ട്രൗസറും ധരിച്ചാണ് അമിതാഭ് ബച്ചൻ ആരാധകര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. എപ്പോഴത്തെയും പോലെ നഗ്‌ന പാദനായിരുന്നു ഇത്തവണയും അദ്ദേഹം. ബച്ചനെ നേരില്‍ കണ്ടതോടെ ആരാധകര്‍ ആര്‍പ്പു വിളിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം ആരാധകരെ അഭിവാദ്യം ചെയ്‌തു. ആരാധകര്‍ക്ക് നേരെ കൈ വീശിയും അവരുടെ ആശംസകൾക്ക് കൈകൾ കൂപ്പി നന്ദി അറിയിച്ചുമാണ് നടന്‍ മടങ്ങിയത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. തങ്ങളുടെ പ്രിയ താരത്തെ നേരില്‍ കണ്ട ആരാധകരുടെ സന്തോഷത്തിന് അതിരില്ലെന്ന് തെളിയിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങള്‍.