ദൃശ്യം കാണാം: മലയിടുക്കില്‍ 45 മണിക്കൂര്‍; ചരിത്രമായ രക്ഷാദൗത്യത്യം

By

Published : Feb 9, 2022, 11:29 AM IST

thumbnail
മലമ്പുഴയ്ക്ക് സമീപമുള്ള മല കയറുന്നതിനിടയിൽ കാൽ വഴുതി വീണ് പാറയിടുക്കിൽ കുടുങ്ങിയ ചെറാട് സ്വദേശി ബാബുവിനെ രക്ഷിച്ചു. 45 മണിക്കൂറിലധികമാണ് 23കാരനായ ബാബു മലയിടുക്കില്‍ കുടുങ്ങിയത്. ബുധനാഴ്‌ച രാവിലെ 10 മണിയോടെയാണ് മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായത്. കേരളം കണ്ടതില്‍ വച്ച് അപൂര്‍വമായ രക്ഷാപ്രവര്‍ത്തനമാണിത്. ഒരു വ്യക്തിക്ക് വേണ്ടി സംസ്ഥാനത്ത് ഇത്തരത്തില്‍ നടക്കുന്ന ആദ്യ ദൗത്യമാണിത്. ലഫ്റ്റനന്‍റ് കേണല്‍ ഹേമന്ദ് രാജിന്‍റെ നേതൃത്വത്തില്‍ കരസേന സംഘം, പരിചയസമ്പന്നരായ പര്‍വതാരോഹകര്‍, ബെംഗളൂരുവില്‍ നിന്നെത്തിയ സംഘം, വെല്ലിങ്ടണില്‍ നിന്നുള്ള സംഘം എന്നിവരോടൊപ്പം നാട്ടുകാരായ ഏതാനും പേര്‍ കൂടി ചേര്‍ന്ന് നടത്തിയ രക്ഷാദൗത്യമാണ് വിജയം കണ്ടത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.