പുന്നപ്ര വയലാർ സമരം കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ വഞ്ചനയാണെന്ന് മുല്ലപ്പള്ളി - ആലപ്പുഴ വാര്‍ത്തകള്‍
🎬 Watch Now: Feature Video
ആലപ്പുഴ: പുന്നപ്ര വയലാർ സമരം കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ വഞ്ചനയാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദൻ. സമരം നടത്തിയത് എന്തിന് വേണ്ടിയാണെന്ന് വ്യക്തമാക്കണം. ഇടത് ചരിത്രകാരന്മാർ ശരിയായ കാരണം സത്യസന്ധമായി പറയുന്നില്ല. ഇനിയെങ്കിലും അവർ വസ്തുത പറയാൻ തയ്യാറാവണമെന്നും മുല്ലപ്പള്ളി പറഞ്ഞു. വയലാറിൽ ദേവകി കൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി.