സ്വർണക്കടത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് - കെ.പി.സി.സി നിർവാഹക സമിതി അംഗം
🎬 Watch Now: Feature Video
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്. മംഗലപുരം സ്റ്റേഷന് മുമ്പില്‍ വച്ച് മാർച്ച് പൊലീസ് തടഞ്ഞു. കെ.പി.സി.സി നിർവാഹക സമിതി അംഗം എം.എ ലത്തീഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. അന്‍പതോളം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.