ലോക്ക്ഡൗൺ നിയമലംഘനം; ജന്മദിന പാർട്ടി സംഘടിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ

🎬 Watch Now: Feature Video

thumbnail
ഹൈദരാബാദ്: രംഗേറെഡി ജില്ലയിലെ കടാലിൽ ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് ജന്മദിന പാർട്ടി സംഘടിപ്പിച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് ഒരുകൂട്ടം സോഫ്റ്റ്വെയർ എഞ്ചിനീയർമാർ ചേർന്ന് കടാലിലെ ഫാം ഹൗസിൽ ജന്മദിന പാർട്ടി സംഘടിപ്പിച്ചത്. പാർട്ടിയിൽ 70 ഓളം പേർ പങ്കെടുത്തിരുന്നു. ഫാം ഹൗസിൽ ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് പാർട്ടി നടക്കുന്നതായുള്ള വിവരത്തെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പാർട്ടിയിൽ പങ്കെടുത്ത എല്ലാവരും ഉയർന്ന അളവിൽ മദ്യം കഴിച്ചിരുന്നതായും പൊലീസ് അറിയിച്ചു. നിരവധി കുപ്പി മദ്യവും സൗണ്ട് ബോക്സുകളും ഡിജെ ഉപകരണങ്ങളും ഇവിടെ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.