ഈ ചായ വേറെ ലെവലാണ്; മമതയുടെ വീഡിയോ വൈറല്‍ - Duttapur in digha
🎬 Watch Now: Feature Video
ഭരണരംഗത്തെ ചൂടന്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടവേള നല്‍കി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി. തിരക്കിനിടയിലും തീരദേശപട്ടണമായ ദിഗയില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാനെത്തിയ മമത പ്രദേശ വാസികള്‍ക്കായി ചായ ഉണ്ടാക്കി നല്‍കുന്നതാണ് ഇപ്പോള്‍ ചര്‍ച്ച. ചിലപ്പോഴൊക്ക ജീവിതത്തിലെ ചെറിയ ചില സന്തോഷങ്ങള്‍ നമ്മെ ഏറെ ആഹ്ളാദത്തിലാക്കുമെന്ന് ട്വിറ്ററില്‍ കുറിച്ചുകൊണ്ട് മമതാബാനര്‍ജി തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ വൈറലായിരിക്കുന്നത്.