ബെംഗളുരുവിൽ നാല് നില കെട്ടിടം തകർന്ന് വീണു - നാല് നില കെട്ടിടം തകർന്ന് വീണു
🎬 Watch Now: Feature Video
ബെംഗളുരുവിൽ നാല് നില കെട്ടിടം തകർന്ന് വീണു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കപാലി തിയേറ്ററിന് പിന്നിലെ കെട്ടിടമാണ് തകർന്ന് വീണത്. അടുത്തിടെ മൾട്ടിപ്ലക്‌സ് നിർമിക്കുവനായി കപാലി തിയേറ്റർ പൊളിച്ച് മാറ്റിയിരുന്നു. ഇവിടെ പാർക്കിംഗ് സ്ഥലത്തിനുള്ള
നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ് . ഇത് തൊട്ടടുത്തുള്ള കെട്ടിടങ്ങളിൽ വിള്ളൽ വീഴാൻ കാരണമായെന്നും അധികൃതർ വ്യക്തമാക്കി. മുൻകരുതൽ നടപടിയായി സമീപത്തെ ഹോട്ടലുകളിൽ നിന്ന് ആളുകളെ മാറ്റി.