കർണാടകയിൽ മുതലയെ പിടികൂടി കർഷകർ
🎬 Watch Now: Feature Video
ബെംഗളൂരു: ബെലഗവി ജില്ലയിലെ അഥാനി ഗ്രാമത്തിലെ കർഷകർ രാവിലെ കൃഷി ഭൂമിയിലെത്തിയപ്പോഴാണ് വിചിത്രമായ ഒരു ശബ്‌ദം കേട്ടത്. തുടർന്നുള്ള തെരച്ചിലിനിടയിലാണ് കർഷകർ മുതലയെ കണ്ടെത്തിയത്. കൃഷ്ണ നദിയുടെ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ കരക്കു കയറിതാവാം എന്നാണ് കരുതുന്നത്. തുടർന്ന് ഗ്രാമവാസികൾ അതിസാഹസികമായി മുതലയെ പിടിച്ച് വനംവകുപ്പിന് കൈമാറി. കയറിട്ട് വലിച്ചാണ് മുതലയെ പിടിച്ചത്. കൃഷ്‌ണ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ വിഷപ്പാമ്പുകളുടെയും ക്ഷുദ്ര ജീവികളുടെയും എണ്ണം വർധിച്ചിട്ടുണ്ടെന്നും ഇത് കൃഷിയെ ബാധിക്കുമെന്നുമുള്ള ആശങ്കയിലാണ് കർഷകർ.