കോയമ്പത്തൂരിൽ ആനയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് - ആനയെ മർധിച്ചു വാർത്ത
🎬 Watch Now: Feature Video
ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ആനയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് പാപ്പാൻമാരുടെ ദൃശ്യങ്ങൾ പുറത്ത്. ആനകൾക്കായി നടത്തുന്ന പുനരുജ്ജീവന ക്യാമ്പ് കാണാൻ എത്തിയ സന്ദർശകൻ പകർത്തിയ ദൃശ്യങ്ങളാണ് നിലവിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ശ്രീവില്ലിപത്തൂർ ക്ഷേത്രത്തിൽ നിന്നുള്ളതാണെന്ന് പറയപ്പെടുന്ന ആനയെ മരത്തിൽ കെട്ടിയിട്ട് അടിക്കുന്നത് ദൃശ്യത്തിൽ വ്യക്തമായി കാണാം. സംഭവത്തിൽ ഒരു പാപ്പാനെതിരെ നടപടി എടുത്തു എന്ന് അധികൃതർ പറഞ്ഞു. പ്രതിവർഷം ക്ഷേത്രങ്ങളിലെ ആനകൾക്കായി നടത്തപ്പെടുന്ന ക്യാമ്പിലാണ് ഈ ക്രൂരത അരങ്ങേറിയത് . 26 ആനകളാണ് ഈ വർഷം ക്യാമ്പിലുള്ളത്.
Last Updated : Feb 22, 2021, 7:07 AM IST