നാട മുറിക്കാൻ കത്രിക കിട്ടിയില്ല; കുപിതനായി തെലങ്കാന മുഖ്യമന്ത്രി - community housing site
🎬 Watch Now: Feature Video
ഹൈദരാബാദ്: സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കിയ വീടുകളുടെ ഉദ്ഘാടനത്തിന് നാട മുറിക്കാൻ കത്രിക കിട്ടാത്തതില്‍ കുപിതനായി തെലങ്കാന മുഖ്യമന്ത്രി ആര്‍.ചന്ദ്രശേഖര റാവു. രാജണ്ണ സിർസില ജില്ലയിലെ മേഡിപ്പള്ളിയില്‍ പാവപ്പെട്ടവര്‍ക്കായി നിര്‍മിച്ച വീട് കൈമാറുന്ന ചടങ്ങിനിടെയാണ് സംഭവം. ഉദ്ഘാടനം നടത്താൻ കത്രിക കൊണ്ടുവരാന്‍ വൈകിയതോടെ നാട എടുത്തുമാറ്റി മുഖ്യമന്ത്രി അകത്തുകയറുകയായിരുന്നു. പിന്നീട് പൂജകള്‍ക്ക് ശേഷം വീട് കൈമാറി. 'കെസിആർ നഗർ' എന്ന പേരിലാണ് ഭവന സമുച്ചയം നിർമിച്ചിരിക്കുന്നത്. 80 കോടി രൂപ മുടക്കി 5000 പേർക്ക് താമസിക്കാൻ 1,300 ഫ്ലാറ്റുകളാണ് പൂർത്തിയാക്കിയത്.