തമിഴ്‌നാട്ടില്‍ ബൈക്ക് യാത്രികന്‍റെ മുഖത്തടിച്ച പൊലീസുകാരനെതിരെ കേസെടുത്തു - ബൈക്ക് യാത്രികന്‍റെ മുഖത്തടിച്ചു
🎬 Watch Now: Feature Video
ചെന്നൈ: തമിഴ്‌നാട്ടില്‍ വാഹന പരിശോധനക്കിടെ പൊലീസുദ്യോഗസ്ഥന്‍ ബൈക്ക് യാത്രികനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വൈറലായി. ട്രിച്ചിയിലെ അയ്യപ്പന്‍ ക്ഷേത്ര റോഡിന് സമീപത്ത് വച്ചാണ് സംഭവം. ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുന്നതും പൊലീസുദ്യോഗസ്ഥന്‍ ബൈക്ക്‌യാത്രികനെ മര്‍ദ്ദിക്കുന്നതും ദൃശ്യത്തില്‍ നിന്നും വ്യക്തമാണ്. സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.