കടത്തിണ്ണയിൽ ഉറങ്ങുകയായിരുന്നവരുടെ മുകളിൽ കൂടി കാർ പാഞ്ഞു കയറി - യുവതി മരിച്ചു
🎬 Watch Now: Feature Video
ഗാന്ധിനഗർ: ഗുജറാത്തിലെ അഹമ്മദാബാദിൽ അമിത വേഗതയിലെത്തിയ കാർ കടത്തിണ്ണയിൽ ഉറങ്ങുകയായിരുന്നവരുടെ മുകളിൽ കൂടി പാഞ്ഞു കയറി. സംഭവത്തിൽ ഒരു യുവതി മരിച്ചു. മൂന്ന് കുട്ടികൾക്ക് ഗുരുതര പരിക്ക്. അഹമ്മദാബാദിലെ ശിവരഞ്ജനിയിലെ ബിമ നഗറിനടുത്താണ് സംഭവം.
സംഭവത്തെത്തുടർന്ന് കാറിലുണ്ടായിരുന്ന ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കാർ ഉടമ ഷൈലേഷ് ഷായും കുടുംബത്തോടൊപ്പം ഒളിവിലാണ്. സംഭവത്തിൽ സിസിടിവി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.