എന്‍പിആറും എന്‍ആര്‍സിയും നോട്ട് നിരോധനത്തേക്കാള്‍ വലിയ ദുരന്തമാകും: രാഹുല്‍ ഗാന്ധി - കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 135-ാം സ്ഥാപക ദിനം
🎬 Watch Now: Feature Video
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തേക്കാള്‍ വലിയ ദുരന്തമാകും എന്‍.പി.ആറും എന്‍.ആര്‍.സിയുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ നിയമങ്ങള്‍ പാവപ്പെട്ട ജനങ്ങളോട് നിങ്ങള്‍ ഇന്ത്യക്കാരാണോ അല്ലയോ എന്ന് ചോദിക്കുകയാണ്. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ രാജ്യത്തെ പതിനഞ്ച് മുതലാളിമാര്‍ക്ക് യാതൊരു രേഖയും കാണിക്കേണ്ടി വരില്ലെന്നും ഇത്തരം നീക്കങ്ങളിലൂടെ ലഭിക്കുന്ന പണം ഇവരുടെ പോക്കറ്റില്‍ തന്നെ എത്തുമെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 135-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.