കുതിരയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് നൂറോളം പേർ; നടപടിയെടുത്ത് ജില്ലാ ഭരണകൂടം - participate in last rites of a horse
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-11879846-thumbnail-3x2-pp.jpg)
ബെംഗളൂരു: കൊവിഡ് നിയന്ത്രണങ്ങൾ മറികടന്ന് കുതിരയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് നൂറോളം പേർ. കർണാടകയിലെ ബെലഗാവിലുള്ള മറാഡിമത്ത് പ്രദേശത്താണ് സംഭവം. സംഭവത്തെത്തുടർന്ന് ജില്ലാഭരണകൂടം ഗ്രാമം അടച്ചു. കാട്‌സിദ്ദേശ്വർ ആശ്രമത്തിലെ കുതിരയാണ് ശനിയാഴ്‌ച്ചയോടെ ചത്തത്. സംസ്‌കാര ചടങ്ങുകളുടെ ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി.