ടാങ്കര്‍ ലോറി മറിഞ്ഞു ; പരിക്കേറ്റ ഡ്രൈവറെ രക്ഷിക്കാതെ പെട്രോള്‍ ഊറ്റി നാട്ടുകാര്‍ - petrol tank overturned latest news
🎬 Watch Now: Feature Video
ഭോപ്പാല്‍: മധ്യപ്രദേശിലെ പൊഹ്‌റിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ബുധനാഴ്‌ച വൈകുന്നേരം 4.30 നാണ് അപകടമുണ്ടായത്. പൊഹ്‌റി-ഷിയോപുര്‍ റോഡിലെ അപകട വളവിലാണ് പെട്രോളുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞത്. അതേ സമയം, അപകടമുണ്ടായതിന് പിന്നാലെ പരിക്കേറ്റ ഡ്രൈവറെ രക്ഷിക്കാതെ ലോറിയില്‍ നിന്നും നാട്ടുകാര്‍ പെട്രോള്‍ ഊറ്റിയെടുത്തു. പ്ലാസ്റ്റിക് കുപ്പികളിലും കന്നാസുകളിലുമാണ് നാട്ടുകാര്‍ പെട്രോള്‍ ഊറ്റിയത്.