ജമ്മു കശ്‌മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി; മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു - jammu kashmir
🎬 Watch Now: Feature Video
ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. പുൽവാമ ജില്ലയിലെ ട്രാൽ പ്രദേശത്ത് ചൊവ്വാഴ്‌ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന തീവ്രവാദികൾക്കായി തെരച്ചില്‍ നടത്തുകയായിരുന്നു.