അഹമ്മദാബാദിൽ തീപിടിത്തം; 15 കടകൾ കത്തിനശിച്ചു - fire breakout in ahmedabad shops
🎬 Watch Now: Feature Video
അഹമ്മദാബാദ്: നഗരത്തിലെ ശ്യാം ശിഖർ ടവറിലെ 15 ഓളം കടകളിൽ തീപിടിത്തം. മൊബൈൽ ഷോപ്പുകൾ, സ്വർണം, വെള്ളി കടകൾ എന്നിവയ്ക്കാണ് തീപിടിച്ചത്. കോടികളുടെ നഷ്‌ടമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 13 അഗ്നിശമന സേന വാഹനങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. തീപിടിത്തത്തിന്‍റെ കാരണവും മറ്റും അന്വേഷിക്കാൻ സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.