കല്‍ബുര്‍ഗിയില്‍ ചരക്ക് ട്രെയിനിന് തീപിടിച്ചു - goods Train Fire Breaks
🎬 Watch Now: Feature Video
ബെംഗളൂരു: കര്‍ണാടകയിലെ കല്‍ബുര്‍ഗി റെയില്‍വെ സ്റ്റേഷന് സമീപം ചരക്ക് ട്രെയിനിന് തീപിടിച്ചു. വ്യാഴാഴ്‌ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ട്രെയിനിന് അകത്തുണ്ടായിരുന്ന ആറ് റെയില്‍വെ ജീവനക്കാര്‍ തീ കത്തുന്നത് ശ്രദ്ധയില്‍പെട്ടയുടന്‍ തന്നെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Last Updated : Jan 2, 2020, 11:23 AM IST