കൊവാക്‌സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ സന്നദ്ധപ്രവർത്തകരിൽ നടത്തുന്നുണ്ടെന്ന് ഭാരത് ബയോടെക് - ഭാരത് ബയോടെക്
🎬 Watch Now: Feature Video
ന്യൂഡൽഹി: കൊവാക്‌സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ 26,000 സന്നദ്ധപ്രവർത്തകരിൽ നടത്തുന്നുണ്ടെന്ന് ഭാരത് ബയോടെക് ജോയിന്‍റ് മാനേജിങ് ഡയറക്‌ടർ സുചിത്ര യെല്ല. എല്ലാ മുൻകരുതലുകളോടും കൂടി ഒമ്പത് മാസത്തെ ശ്രമത്തിന് ശേഷമാണ് വാക്‌സിൻ നിർമിക്കുന്നതെന്നും സുചിത്ര പറഞ്ഞു. വാക്‌സിൻ വിതരണത്തിന് അടിയന്തര അനുമതി തേടുന്നതിനായി ഫാർമ കമ്പനി കൊവാക്‌സിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വിദഗ്‌ധരെ അറിയിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര തലത്തിൽ പോലും മറ്റൊരു കമ്പനിയും തങ്ങൾക്ക് തുല്യമല്ലെന്നും സുചിത്ര യെല്ല കൂട്ടിച്ചേർത്തു.