പിറന്നാള്‍ ആഘോഷിച്ച് മഷ്‌കാളി ; വൈറലായി ആനക്കുട്ടിയുടെ ജന്മദിനാഘോഷം - mashkali birthday celebration
🎬 Watch Now: Feature Video
ഒരു ആനക്കുട്ടിയുടെ പിറന്നാൾ ആഘോഷം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ദുധ്വ കടുവ സങ്കേതത്തിലെ ആനക്കുട്ടിയുടെ ജന്മദിനാഘോഷമാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തത്. ജന്മദിനാഘോഷത്തിനിടെ ആനക്കുട്ടിക്ക് മഷ്‌കാളി എന്ന് പേരും അധികൃതര്‍ നല്‍കി. 200 ഓളം നിർദേശങ്ങളില്‍ നിന്നാണ് മഷ്‌കാളി എന്ന പേര് കണ്ടെത്തിയതെന്ന് ദുധ്വ ഫീൽഡ് ഡയറക്‌ടര്‍ സഞ്ജയ് പഥക് പറഞ്ഞു. വെറ്ററിനറി ഡോക്‌ടര്‍ ദയാശങ്കറും പാപ്പാൻമാരുടെ സംഘവുമാണ് മഷ്‌കാളിയെ പരിപാലിക്കുന്നത്. ഡയറ്റ് ചാർട്ട് പ്രകാരമാണ് ഭക്ഷണം. അമ്മയുടെ വാല്‍ പിടിച്ചുവലിച്ചും ചിലപ്പോൾ ദേഷ്യം പ്രകടിപ്പിച്ചും കുസൃതിത്തരങ്ങള്‍ കാണിക്കുന്ന മഷ്‌കലി സങ്കേതത്തിലെ എല്ലാവരുടേയും ഓമനയാണ്.