5 പൈസയ്ക്ക് ബിരിയാണി; നിയന്ത്രണങ്ങള്‍ മറികടന്ന് ജനക്കൂട്ടം

🎬 Watch Now: Feature Video

thumbnail
ചെന്നൈ: അഞ്ച് പൈസയ്ക്ക് വയറുനിറയെ ബിരിയാണിയെന്ന പരസ്യം കണ്ടെത്തിയത് 500ലധികം ആളുകള്‍. പുതുതായി തുറന്ന കടയിലേക്ക് ആളുകളെ ആകര്‍ഷിക്കാൻ പരസ്യം നല്‍കിയപ്പോള്‍ ഇത്രയധികം പുലിവാലാകുമെന്ന് റെസ്റ്റോറന്‍റ് ഉടമകള്‍ കരുതിക്കാണില്ല. മധുരയിലെ സെല്ലൂരിലാണ് ബുധനാഴ്‌ച തുറന്ന റെസ്റ്റോറന്‍റിന് മുൻപില്‍ ആളുകള്‍ തിക്കിതിരക്കിയത്. കൊവിഡ് നിയന്ത്രണങള്‍ എല്ലാം ലംഘിച്ചു കൊണ്ടാണ് ജനങ്ങള്‍ അഞ്ച് പൈസയ്ക്ക് ചിക്കൻ ബിരിയാണി വാങ്ങാൻ എത്തിയത്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കടയ്ക്ക് മുൻപില്‍ ക്യൂ നിന്ന ജനങ്ങള്‍ ഗതാഗത തടസവും സൃഷ്ടിച്ചു. സംഭവം അറിഞ്ഞെത്തിയ പൊലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.