102 വയസുകാരി കൊവിഡ് മുക്തയായി; ആഘോഷമാക്കി ആശുപത്രി ജീവനക്കാർ - 102 years old woman recovered from Covid
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-11598696-thumbnail-3x2-susheela.jpg)
മുംബൈ: മഹാരാഷ്‌ട്രയിൽ കൊവിഡ് ബാധിച്ച 102 വയസുകാരി രോഗമുക്തി നേടി. സുശീല പതക് എന്ന സ്‌ത്രീയാണ് കൊവിഡ് മുക്തയായത്. സുശീല പതകിന് കൊവിഡ് സ്ഥിരീകരിച്ചതോടെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നുള്ള കൃത്യമായ ചികിത്സയും ശുഭാപ്‌തി വിശ്വാസവും നിർദേശങ്ങൾ ശരിയായി പാലിക്കുകയും ചെയ്‌തതോടെ അവരെ രണ്ടാഴ്‌ചക്കുള്ളിൽ കൊവിഡ് മുക്തയായി വീട്ടിലേക്ക് പോകാൻ സഹായിച്ചു. ഈ സന്തോഷ നിമിഷങ്ങൾ ആശുപത്രി ജീവനക്കാർ ആഘോഷമാക്കി മാറ്റി. ഒരു കേക്ക് മുറിച്ചാണ് ആശുപത്രി ജീവനക്കാർ വീട്ടിലേക്ക് അയച്ചത്.