VIDEO| തലയില്‍ 150 കിലോ, 'വാറങ്കല്‍ ബാഹുബലി'യെന്ന് സോഷ്യല്‍ മീഡിയ - തെലങ്കാന വാറങ്കല്‍ ജില്ല
🎬 Watch Now: Feature Video
50 കിലോ ഭാരമുള്ള 3 ചാക്ക് യൂറിയ തലയില്‍ ചുമക്കുന്ന യുവാവിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. തെലങ്കാന വാറങ്കല്‍ ജില്ലയിലെ തിമ്മറൈനി പഹാഡ് ഗ്രാമവാസിയായ അനില്‍ എന്ന യുവാവിന്‍റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. വളം വിതറാന്‍ വയലില്‍ ചാക്കുകെട്ടുകളുമായെത്തിയ അനിലിന്‍റെ ദൃശ്യങ്ങള്‍ പ്രദേശത്തെ കര്‍ഷകരാണ് പകര്‍ത്തിയത്. സമൂഹമാധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്‌ത വീഡിയോ വൈറലായതോടെ വാറങ്കലിലെ ബാഹുബലി എന്നതടക്കമുള്ള വിശേഷണങ്ങളാണ് വീഡിയോയ്ക്ക് താഴ നിറയുന്നത്. സ്വയം നിർമിച്ച ഉപകരണങ്ങളാല്‍ വ്യായാമം നടത്തുന്ന അനിലിന് ബോക്‌സറാകാനാണ് ആഗ്രഹം.
Last Updated : Feb 3, 2023, 8:27 PM IST