രണ്ട് കോഴികളെ തിന്ന് കോഴിക്കൂട്ടിൽ പെട്ടു: പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പ് - വനംവകുപ്പിന്‍റെ റാപ്പിഡ് റെസ്പോൺസ് ടീം
🎬 Watch Now: Feature Video
വീട്ടുമുറ്റത്തെ കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. മുക്കം കാഞ്ഞിരമൊഴി സ്വദേശി വിശ്വനാഥന്‍റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. രണ്ട് കോഴികളെ വിഴുങ്ങിയ പാമ്പിന് പുറത്ത് കടക്കാൻ കഴിയാതെ കൂട്ടിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. രാവിലെ കോഴിയെ തുറന്നിടാൻ വിശ്വനാഥൻ എത്തിയപ്പോഴാണ് കൂട്ടിൽ പാമ്പിനെ കണ്ടത്. വീട്ടുകാർ വനംവകുപ്പിന്‍റെ റാപ്പിഡ് റെസ്പോൺസ് ടീമിനെ വിവരം അറിയിച്ചതിനെ തുടർന്ന് റെസ്പോൺസ് ടീം അംഗമായ കരീം മുക്കം എത്തി പാമ്പിനെ പിടികൂടി. പാമ്പിനെ താമരശ്ശേരി റെയിഞ്ച് ഓഫിസിൽ എത്തിച്ചതിനുശേഷം വനത്തിൽ തുറന്നു വിടും.
Last Updated : Feb 3, 2023, 8:30 PM IST