വെള്ളത്തിന്‍റെ ഒഴുക്ക് തടസപ്പെടുത്തി മരത്തടി; തടിയമ്പാട് ചപ്പാത്ത് അപകടാവസ്ഥയിൽ - ഇടുക്കി ഇന്നത്തെ വാര്‍ത്ത

🎬 Watch Now: Feature Video

thumbnail

By

Published : Aug 9, 2022, 3:30 PM IST

Updated : Feb 3, 2023, 8:26 PM IST

തടിയമ്പാട് ചപ്പാത്ത് മരത്തടി വന്നടഞ്ഞതിനെ തുടര്‍ന്ന് അപകടാവസ്ഥയിൽ. ജലം ഒഴുകുന്ന ചപ്പാത്തിന് അടിയിലുള്ള മൂന്ന് ഭാഗം അടഞ്ഞതാണ് കാരണം. ചെറിയ പാലത്തിലൂടെ ജലം കുത്തിയൊഴുകുന്ന സാഹചര്യത്തില്‍ എൻ.ഡി.ആർ.എഫ് സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചു. ഇതുമൂലം സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുന്നുണ്ട്. പാലത്തിന്‍റെ കൈവരികളിൽ മരച്ചില്ലകൾ തടഞ്ഞിരിക്കുന്നത് നീക്കം ചെയ്യാൻ ഇടുക്കി ഫയർഫോഴ്‌സിന്‍റെ നേതൃത്വത്തിലുള്ള സംഘം ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇടുക്കി ചെറുതോണി അണക്കെട്ടില്‍ നിന്നും മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്.
Last Updated : Feb 3, 2023, 8:26 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.