കാൽനടയാത്രക്കാരനെ കുത്തി തെറിപ്പിച്ച് കാള: സിസിടിവി ദൃശ്യങ്ങൾ - കാള ആക്രമണം
🎬 Watch Now: Feature Video
ബെംഗളൂരു: കർണാടകയിൽ കാൽനടയാത്രക്കാരനെ കാള ആക്രമിക്കുന്ന ദാരുണ ദൃശ്യങ്ങൾ പുറത്ത്. ശിവമോഗ ജില്ലയിലെ തീർഥഹള്ളിയിലാണ് സംഭവം. നടപ്പാതയിലൂടെ നടക്കുമ്പോൾ കാള പെട്ടെന്ന് കാൽനടയാത്രക്കാരനെ ആക്രമിക്കുകയായിരുന്നു. സമീപത്തുള്ളവർ ഉടൻ തന്നെ ഓടിയെത്തിയതിനാൽ ഇയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്തുനിന്നും കാളകളെ മാറ്റണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്
Last Updated : Feb 3, 2023, 8:34 PM IST