video: കാരക്കോണം മെഡിക്കൽ കോളജ് അഴിമതി; ധർമരാജ് റസാലം ഇഡിക്ക് മുന്നിൽ ഹാജരായി - Bishop Dharmaraj Rasalam
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-16806625-thumbnail-3x2-dharma.jpg)
എറണാകുളം: കാരക്കോണം മെഡിക്കൽ കോളജ് അഴിമതിക്കേസിൽ സിഎസ്ഐ മോഡറേറ്ററും ദക്ഷിണ കേരള ബിഷപ്പുമായ ധർമരാജ് റസാലം കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. ബിഷപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജിൽ പ്രവേശനം വാഗ്ദാനം ചെയ്ത് വൻതുക കൈപ്പറ്റിയെന്ന പരാതിയിലാണ് ചോദ്യം ചെയ്യുന്നത്. സഭയുടെ കീഴിലുള്ള മെഡിക്കൽ കോളജിൽ പ്രവേശനത്തിന് ക്യാപിറ്റേഷൻ ഫീസ് വാങ്ങിയെന്നും വിദേശ നാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നതും അടക്കമുള്ള കേസുകളിലാണ് ഇഡിയുടെ ചോദ്യം ചെയ്യൽ.
Last Updated : Feb 3, 2023, 8:31 PM IST