തെരുവ് നായകളെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; രക്ഷകരായി അസം പൊലീസ് - ചാക്കിൽ കെട്ടി
🎬 Watch Now: Feature Video
ഗോലാഘട്ട് (അസം): വഴിയരികിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ച തെരുവ് നായകളെ അസം പൊലീസ് രക്ഷപ്പെടുത്തി. ഇന്നലെ (16-9-2022) അസമിലെ ഗോലാഘട്ടിലാണ് സംഭവം. 31 തെരുവ് നായകളെയാണ് വഴിയരികിൽ ചാക്കിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. നായകളുടെ കാലും വായും കെട്ടി ചാക്കിൽ കുത്തിനിറച്ച രീതിയിലായിരുന്നു. നായകളെ കടത്തുന്ന സംഘം ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അസം പൊലീസ് അറിയിച്ചു.
Last Updated : Feb 3, 2023, 8:28 PM IST