video: ഏഴ് കിലോയുടെ ഭീമൻ മധുരക്കിഴങ്ങ്, ഈ കർഷക സൂപ്പറാണ് - ഭീമൻ മധുരക്കിഴങ്ങ്
🎬 Watch Now: Feature Video
സംഗമനേർ (മഹാരാഷ്‌ട്ര): മധുരക്കിഴങ്ങുകളുടെ ഗ്രാമമായ സവർഗാവിലെ കർഷകയായ ഹീരാഭായ് നെഹെയുടെ കൃഷിയിടത്തിൽ വിളവെടുത്തത് ഏഴ് കിലോഗ്രാം വരുന്ന മധുരക്കിഴങ്ങ്. ഭീമൻ മധുരക്കിഴങ്ങ് പ്രകൃതിയുടെ അത്ഭുതമാണെന്നാണ് ഹീരാഭായിയുടെ പക്ഷം. കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ ഹീരാഭായി തന്‍റെ കൃഷിയിടത്തിൽ ഉള്ളികൃഷിക്കൊപ്പം ഇടവിളയായി മധുരക്കിഴങ്ങ് നട്ടിരുന്നു. അതാണ് ഏഴ് കിലോഗ്രാമുള്ള ഭീമാകാരനായി മാറിയത്.
Last Updated : Feb 3, 2023, 8:21 PM IST